Campus blog of College of Engineering Kallooppara
Uncategorized
കാമ്പസ് ഇന്റര്‍വ്യൂവിനെ കാമ്പസിന് പുറത്താക്കേണ്ടേ??
Jul 24th
ഇന്ന് എല്ലാ കോളേജുകളും കോളേജിന്റെ വലിയ മേന്മയായി അവതരിപ്പിക്കുന്നത് കാമ്പസ് ഇന്റര്‍വ്യൂവിനെയാണ്. സ്വകാര്യ കമ്പനികളെ പിന്‍പറ്റി പൊതു മേഖലാസ്ഥാപനങ്ങളും ഇപ്പോള്‍ കാമ്പസ് ഇന്റര്‍വ്യൂവിലൂടെ നിയമനം നടത്തിത്തുടങ്ങിയിരിക്കുന്നു.
പൊതുപണം കൊണ്ട് പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ എന്ത് മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിലാണ് ചില കോളേജുകളില്‍ മാത്രം ചെന്ന് കുറെപ്പേരെ നിയമനത്തിന് തിരഞ്ഞെടുക്കുന്നത്? ഉദാഹരണത്തിന് പൊതുമേഖലാ എണ്ണശുദ്ധീകരണ സ്ഥാപനമായ ഒ.എന്‍.ജി.സി. കാമ്പസ് റിക്രൂട്ട്‌മെന്റ് വഴി ആളെ എടുക്കാന്‍ പോകുന്നെങ്കില്‍ നിശ്ചയമായും വലിയ നഗരത്തിലെ ‘മുന്തിയ’ സ്ഥാപനങ്ങളിലേക്ക് മാത്രമായിരിക്കും പോകുന്നത്. തത്തുല്യമായ ബിരുദ/ ബിരുദാനന്തര ബിരുദം തന്നെ നല്‍കുന്ന ഗ്രാമ/ഇടത്തരം പട്ടണത്തിലെ വിദ്യാര്‍ഥിക്ക് ഒരു പക്ഷേ, താന്‍ സ്വപ്നം കാണുന്ന ജോലിക്ക് അപേക്ഷ അയയ്ക്കാന്‍പോലും അവസരം കിട്ടാതെ പോകുന്നു. സാമൂഹികനീതിയുടെ കടുത്ത നിഷേധമാണിത്.
ഐ.ഐ.എം. ഐ.ഐ.ടി എന്‍.ഐ.ടി. എന്നിവിടങ്ങളിലേക്ക് മാത്രമല്ല സ്വാശ്രയ കോളേജുകളിലേക്ക് വരെ പൊതുമേഖലാ സ്ഥാപനങ്ങള്‍ ഉദ്യോഗാര്‍ഥികളെ തേടിപോകുന്നുണ്ട്. പക്ഷേ, മിക്കപ്പോഴും സര്‍ക്കാര്‍ എന്‍ജിനീയറിങ് കോളേജുകള്‍ പോലും അവഗണിക്കപ്പെടുകയാണ്. ഒരുപാട് ചോദ്യങ്ങള്‍ ഉയര്‍ന്നുവരുന്നുണ്ട്.
1.എന്തു മാനദണ്ഡം ഉപയോഗിച്ചാണ് പൊതുമേഖലാ സ്ഥാപനങ്ങള്‍ കാമ്പസ് റിക്രൂട്ട്‌മെന്റിനായി കോളേജുകള്‍ തിരഞ്ഞെടുക്കുന്നത്?
2.പൊതുജനങ്ങളുടെ പണംകൊണ്ട് പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ ഉദ്യോഗാര്‍ഥികളെ തിരയാന്‍ തുടങ്ങുമ്പോള്‍ത്തന്നെ അവര്‍ നിഷ്‌കര്‍ഷിക്കുന്ന അതേ മാനദണ്ഡങ്ങള്‍ ഉള്ള എല്ലാ യുവാക്കള്‍ക്കും അപേക്ഷിക്കാന്‍ അര്‍ഹത നല്‍കേണ്ടതല്ലേ?
ഇങ്ങനെ കാമ്പസ് ഇന്റര്‍വ്യൂ വഴി പൊതുമേഖലാ എണ്ണക്കമ്പനികളിലേക്കും ബാങ്കുകളിലേക്കും വരുന്ന ഉദ്യോഗാര്‍ഥികള്‍ അവിടെ തുടരുന്നില്ല എന്നതാണ് സത്യം. കരിയറിലെ ആദ്യ ചവിട്ടുപടി മാത്രമാണ് അവര്‍ക്കത്. ഒന്നാം തരം സര്‍ക്കാര്‍/പൊതുമേഖലാ സ്ഥാപനങ്ങളിലെ രണ്ടോ മൂന്നോ വര്‍ഷത്തെ പ്രവൃത്തി പരിചയം കിട്ടിക്കഴിഞ്ഞാല്‍ വലിയ ശമ്പളത്തിന് പ്രതിയോഗികളായ സ്വകാര്യ സ്ഥാപനങ്ങളിലേക്ക് ചേക്കേറും. സര്‍ക്കാര്‍ സ്ഥാപനത്തില്‍ കിട്ടുന്ന പരിശീലനം സര്‍ക്കാര്‍ സ്ഥാപനത്തിന് ദോഷമാകുന്ന വിധത്തിലാണ് പിന്നീട് ഉപയോഗപ്പെടുത്തുകയെന്ന് സാരം.
ശമ്പളത്തിന്റെ കനം മാത്രം കണ്ട് കരിയര്‍ തിരഞ്ഞെടുക്കാന്‍ കുട്ടികള്‍ ആകര്‍ഷിക്കപ്പെടുന്നത് ഐ.എ.എസ്. പോലുള്ള മേഖലകള്‍ക്കുപോലും അപകര്‍ഷതാ മനോഭാവം ഉണ്ടാക്കിയിട്ടുണ്ട്. ഇതറിയാന്‍ സമീപകാലത്ത് സര്‍ക്കാര്‍ കോളേജുകളില്‍ നിന്ന് സിവില്‍ സര്‍വീസിലേക്ക് എത്തുന്നവരുടെ എണ്ണം നോക്കിയാല്‍ മതിയാകും. നേരത്തേ കേരള കേഡര്‍ ഐ.എ. (പി) എസ്.കാരില്‍ എന്‍ജിനീയര്‍മാരുണ്ടെങ്കില്‍ അത് മിക്കവാറും തിരുവനന്തപുരത്തെ കോളേജ് ഓഫ് എന്‍ജിനീയറിങ്ങില്‍നിന്ന് തന്നെയാകും. എന്നാല്‍ ഇന്നോ? സിവില്‍ സര്‍വീസിലേക്കെത്തുന്ന ഇവിടെ നിന്നുള്ളവരുടെ എണ്ണം കുത്തനെ കുറഞ്ഞു.
കാമ്പസ് ഇന്റര്‍വ്യൂവില്‍ നിയമനം ലഭിക്കുന്നത് ഏഴാം സെമസ്റ്ററിലാണ്. അതോടെ അവര്‍ എട്ടാം സെമസ്റ്ററില്‍ പഠനം ഗൗരവമായേ എടുക്കാറില്ല. എങ്ങനെയോ ക്ലാസ് വര്‍ക്ക് പൂര്‍ത്തിയാക്കി കമ്പനിയിലേക്ക് ചേക്കേറാന്‍ സ്വപ്നം കണ്ടാണിരിക്കുക. ഇത് ബിരുദത്തിന്റെ ഗുണനിലവാരത്തെത്തന്നെ ഹനിക്കുന്നു. മത്സരം മൂത്തുമൂത്ത് മൂന്നാം വര്‍ഷം തന്നെ (അഞ്ചാം സെമസ്റ്ററില്‍) കാമ്പസ് ഇന്റര്‍വ്യൂ നടത്തുന്നുണ്ട് പലേടത്തും. ഇത് വിലക്കണമെന്ന് അറിയപ്പെടുന്ന, കമ്പ്യൂട്ടര്‍ ശാസ്ത്ര ഗ്രന്ഥകാരനും അണ്ണാ സര്‍വകലാശാല, വൈസ് ചാന്‍സലറുമായിരുന്ന ബാലഗുരുസ്വാമി ആവശ്യപ്പെട്ടതിന്റെ പശ്ചാത്തലമിതാണ്.
സ്വകാര്യ സ്ഥാപനങ്ങള്‍ കഴുകന്‍ കണ്ണുമായി സര്‍ക്കാര്‍/ പൊതു മേഖലാ സ്ഥാപനങ്ങളിലെ ആദ്യവര്‍ഷ പരിചയം സിദ്ധിച്ചവരെ വലിയ പാക്കേജ് തന്നെ നല്‍കിയാണ് വലവീശിപ്പിടിക്കുന്നത്. പൊതുമേഖലാ സ്ഥാപനങ്ങള്‍ കാമ്പസ് ഇന്റര്‍വ്യൂവിന് പോകാനുള്ള കാരണമായി പറയുന്ന ഘടകങ്ങള്‍ ഒന്നും അവര്‍ക്ക് ഗുണകരമായി മാറുന്നില്ല. എന്നിട്ടും ഇവര്‍ എന്തിനാണ് തുടര്‍ന്നും കാമ്പസ് ഇന്റര്‍വ്യൂവിന് പോകുന്നത് എന്നുമനസ്സിലാകുന്നില്ല. പ്രതിഭാശാലികള്‍ നഗരങ്ങളിലാണ് ഉള്ളതെന്ന മൂഢവിശ്വാസമാണ് ഇവരെ നയിക്കുന്നത്. രാജ്യത്തെ മൊത്തം ആറ് ലക്ഷം ഗ്രാമങ്ങളില്‍ പകുതിയില്‍ പോലും വൈദ്യുതി എത്തിയിട്ടില്ല. ഇവിടങ്ങളില്‍ മണ്ണെണ്ണ വിളക്കിന്റെ വെളിച്ചത്തില്‍ പഠിക്കുന്ന മിടുക്കനും മിടുക്കിക്കും കൂടി അര്‍ഹതപ്പെട്ടതാണ് പൊതു മേഖലാ/സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ ജോലി എന്നു മറന്നുകൂടാ.
കാമ്പസ് റിക്രൂട്ട്‌മെന്റ് എന്ന് മലയാളി കേട്ടുതുടങ്ങാത്ത കാല്‍നൂറ്റാണ്ട് മുന്നെ കെല്‍ട്രോണ്‍ പിന്തുടര്‍ന്ന ഒരു വഴിയുണ്ടായിരുന്നു. കേരളത്തിലെ എല്ലാ കോളേജുകളില്‍ നിന്നും ഒരു നിശ്ചിത ശതമാനത്തില്‍ കൂടുതല്‍ മാര്‍ക്ക് കിട്ടി പാസായവരുടെ ലിസ്റ്റ് വാങ്ങും. അവരില്‍ നിന്ന് ടെസ്റ്റും ഇന്റര്‍വ്യൂവും നടത്തി ആളുകളെ തിരഞ്ഞെടുക്കും. എന്തുകൊണ്ടും നല്ലത് അതുതന്നെയാണ് .
നാളെ നല്ല ജഡ്ജിമാരെ കിട്ടാന്‍ കോടതികള്‍ നുവാല്‍സിലേക്ക് (നാഷണല്‍ യൂനി. ഓഫ് അഡ്വാന്‍സ്ഡ് ലീഗല്‍ സ്റ്റഡീസ്) കാമ്പസ് ഇന്റര്‍വ്യൂ നടത്താന്‍ പോയാല്‍ നമ്മുടെ സര്‍ക്കാര്‍ ലോ കോളേജില്‍ പഠിക്കുന്ന സമര്‍ഥര്‍ക്ക് ജുഡീഷ്യല്‍ സര്‍വീസ് തന്നെ അന്യമാകില്ലേ. (ഐ.ഐ.ടി. ഐ.ഐ.എം. നിലവാരമുള്ളതും വന്‍നഗരങ്ങളില്‍ മാത്രം സാന്നിധ്യമുള്ളതുമായ മേല്‍ത്തരം ലോ കോളേജാണ് നുവാല്‍സുകള്‍. സമാന്യപൊതുബോധം ഉള്ള രക്ഷകര്‍ത്താക്കള്‍ക്കുപോലും ഇത്തരം പുത്തന്‍ സ്ഥാപനങ്ങളില്‍ മക്കളെ പഠിക്കാന്‍ അയയ്ക്കാന്‍ കഴിയുന്നില്ല.
തുല്യയോഗ്യതയുള്ള എല്ലാവര്‍ക്കും തുല്യനിലവാരമുള്ള സ്ഥാപനങ്ങളില്‍ പഠിക്കാന്‍ കഴിയാത്ത സാമൂഹിക-സാമ്പത്തിക സാഹചര്യമാണ് രാജ്യത്തുള്ളത് എന്ന് നയരൂപവ്തകരണം നടത്തുന്നവരെങ്കിലും മനസ്സിലാക്കേണ്ടതുണ്ട്. കേരളത്തിലെ ഒന്നാംനിര കാമ്പസുകളായ സര്‍ക്കാര്‍/എയ്ഡഡ് എന്‍ജിനീയറിങ് കലാലയങ്ങളിലേക്ക് എത്തുന്നവരില്‍ മുഖ്യപങ്കും കേരളത്തിലെ ഏതാനും ചില ഫാക്ടറിയില്‍ നിന്ന് വിരിയുന്ന എന്‍ട്രന്‍സ് കുഞ്ഞുങ്ങള്‍ ആണെന്നത് വിദ്യാഭ്യാസ അങ്ങാടിയിലെ പാട്ടാണ്. ഇതില്‍ ഒരിടത്തെ ഫീസ് ലക്ഷമാണ്. എത്രപേര്‍ക്ക് ഇത് താങ്ങാനാവും? പണമില്ലാത്ത രക്ഷിതാക്കളുടെ മക്കള്‍ക്ക് പ്രൊഫഷണല്‍ കോളേജുകള്‍ അന്യമാണന്ന വസ്തുതയ്ക്ക് മേല്‍ തീകോരിയിടുന്നതാണ് പുതിയ കാമ്പസ് റിക്രൂട്ട്‌മെന്റ് പ്രവണത. പൊതുമേഖലാസ്ഥാപനങ്ങളുടെയെങ്കിലും റിക്രൂട്ട്‌മെന്റ് നയം സാമൂഹികനീതിയിലധിഷ്ഠിതവും സുതാര്യവുമാകുന്നില്ലെങ്കില്‍ കോരന് കഞ്ഞി എന്നും കുമ്പിളില്‍ തന്നെയാകും.
Article by : V K Adarsh
Published on Matrubhumi Newspaper [ http://www.mathrubhumi.com/online/malayalam/news/story/1067981/2011-07-24/kerala ]
SUMMER SCHOOL TRAINING
May 10th
it brings immense pleasure to announce that IEEE Student Branch DA-IICT for the first time brings ‘Summer School-2011′ – a technological initiative to break the stereotype of a non-productive summer for budding engineers from all across the country.Summer school is here as a hub for all engineers of tomorrow to come together today – learn , innovate , implement and solve some real life problems.
It is only when these future engineers interact that new ideas come into being and Summer School is a place for such interaction.
Who should attend?: Hardware geeks, coders and designers who are Undergraduate students of 1st, 2nd and 3rd Year from any engineering stream
Date: 13th June 2011 to 25th June 2011
The offered Tracks :
1. Life and Machines – In this track students explore making appropriate extensions for human ability. They would be required to work on micro controllers, sensors and embedded systems and come up with a hardware solution to help solve the identified problem and make a presentation, explaining their observations and learning experience during the period.
2. 3D Designing, Animation and Graphics – Animate your imaginations and see them getting real; After twelve days of lecture series, demonstration sessions, and working on a specific design problem, students would be expected to make an animated movie using any platform being taught and make a presentation, explaining future possibilities in the field and learning experience during the period.
3. Mobile Research – What design parameters should be kept in mind to make it a marketable product, to discuss available platforms for such development like Android and finally bring out their creativity to design a particular application on which they would be mentored and taught how to program for it. A series of brainstorming sessions will be conducted for motivating the students to think about prevailing technical problems and come out with a solution. At the end, students are expected to present an application, explaining future possibilities and ideas to take their work forward to make it a successful product.
To see rest of the details Please Visit Summer School Website http://ieee.daiict.ac.in/summerschool/index.html
Fee Structure :-
IEEE Members – 2000/-
Non IEEE Members – 2500/-
Please spread Word about Summer school to your friends outside DA-IICT to make this initiative successful.
Feel Free to contact any of the coordinators if you have any queries
Anit Bhandari
Email – anitbhandari@ieee.org
Contact No. – +918905074963
Hetaswi Vankani
Email – hetaswi_vankani@daiict.ac.in
Contact No:- +91 9714720470
Our blog
May 3rd
Nowadays our college blog is only being used for publishing ads about tech fests and cultural fests. No one is using the blog as it was initially intended to be. So simply speaking, kindly make use of the blogging facility.
FOCUZ ’11
Feb 23rd
Inter College Photography & Movie Making Contest!!!
NSS unit of Amal Jyothi College of Engineering is conducting an inter college photography and movie making contest as a tribute to Lukes Joy who departed from this world on 18th april 2009.Lukes Joy had always been a dedicated NSS volunteer was an extremely talented photographer.In fond of memory of Luke,NSS unit of the college has decided to conduct an ever – rolling photography contest on 26/02/2011 at AmalJyothi College of Engineering,Kanjirapally at 10 am.There for we are inviting each and every one to participate in this competition and make this event a grand success.
SOCIOPRENEUR 2011
Feb 15th




