Computer Sciences Corporation, India (A Fortune 150 company HIRING)

Please forward to your friends and ask them to send their resumes to schempayilko@csc.com Hiring Freshers – BE/B. Tech/MCA (2010 & 2011) Pass out @ CSC Hi, Computer Sciences Corporation, India (A Fortune 150 company, is one of the worlds largest and most respected providers of information technology services) is hiring freshers for its Bangalore location. (www.csc.com) Eligibility Criteria: BE/B. Tech/MCA (2010 & 2011) Pass out with 60% aggregate. Please send your resume to schempayilko@csc.com

Nazerath Visit – A day we spend with little Masters, 11/06/2011

    എന്‍റെ ജീവിതത്തിലെ വളരെ മനോഹരമായ ഒരു ദിവസം. Nazareth ആശ്രമത്തിലെ കുട്ടികലോടോത്ത് ഒരു ദിവസം. എല്ലാം പ്ലാന്‍ ചെയ്ത പോലെ ആയിരുന്നു. എങ്കിലും മഴ കാരണം ജിത്തുനും ദീപുനും കുറച്ചു വൈകിയാണ് എത്താന്‍ സാധിച്ചത്. ജിത്തു, ദീപു,സഞ്ജു,വിനിത്,സോഫിയ ഗോകുല്‍,ദേവന്‍,….12 .30 ഓടെ ഞങ്ങള്‍ അവിടെ എത്തി .അവരോടൊപ്പം ഞങ്ങള്‍ കൂടി…
                                                      എന്തൊക്കെയോ  സ്വന്തമായി ഉണ്ട് എന്ന്  ഉള്ള  അഹങ്കാരത്തോടെ  കൂടിയാണ് അവിടെയ്ക് കേറി ചെന്നതെങ്കിലും , 20 ഓളം വരുന്ന ആ കുട്ടികളെ കണ്ടപ്പോള്‍ ഒരു പുച്ഛം സ്വയം തോന്നി പോയി.രാവിലെ ചപ്പാത്തിയും കിഴങ്ങും കഴിച്ചപോള്‍ ഉണ്ടായ സന്തോഷവും , Indian Terrain ടെ pants ഉം  ധരിച്ചപോള്‍ മനസ്സില്‍ തോന്നിയ ജാടയും ഇല്ലാതെ പോയി . കാരണം ആ ആഹാരം ഉണ്ടാകി കൊടുക്കാനും ഇഷ്ടപെട്ട ഡ്രസ്സ്‌ വാങ്ങി കൊടുക്കാനും ആ കുട്ടികള്‍ക്ക് ആരുമില്ല.അവിടെ അവരുടെ ഇഷ്ടാനിഷ്ടങ്ങള്‍ നടക്കില്ല.തരുന്ന ആഹാരവും അവര്‍ക്ക് ഇഷ്ടപെടനമെന്നിലാത്ത വസ്ത്രവും ഉപയോഗിക്കുവാണ്  അവര്‍.. ചിലര്‍ക്ക് അച്ചനുണ്ടാകും,അമ്മ ഇല്ല .ചിലര്‍ക്ക് അമ്മ യുണ്ടാകും അച്ഛനില്ല.മറ്റു ചിലര്‍ക്ക് അച്ഛനും ഇല്ല അമ്മ യും ഇല്ല. 6 മുതല്‍ 15 വയസ്സ് വരെ പ്രായമായ ഈ കുട്ടികള്‍ ആയിരക്കണക്കിന് കണ്ണുകള്‍ നിറഞ്ഞ ഈ ലോകത്തിനെ അവരുടെ കണ്ണുകളില്‍ എങ്ങനെ നോക്കി  കാണുന്നു എന്ന് ഞാന്‍ ഒരു നിമിഷം ചിന്തിച്ചു പോയി.
                                                      ഏതായാലും  അവരോടൊപ്പം ഞങ്ങള്‍ 8 പേരും കൂട്ടുകൂടാന്‍ തുടങ്ങി.തുടങ്ങിയത് ഞാന്‍ ആയിരുന്നു.എന്താണ് പറയണ്ടത് എന്ന് എനിക്ക് മനസ്സില്‍ കിട്ടിയില്ല.എങ്കിലും തുടങ്ങി.ഒരേ പ്രായമുള്ള കുട്ടികള്‍ ആയിരുന്നു എങ്കില്‍ ഒരേ frequency ഇല്‍ സംസാരിക്കാമായിരുന്നു.ഇവിടെ ഒന്നാം ക്ലാസ്സുകാരനായ വിഷ്ണുവും ഉണ്ട് പത്താം ക്ലാസ്സു കാരനായ ബോണി ഉം ഉണ്ട്. ഒരു ബുദ്ധിമുട്ട് തോന്നി.ആദ്യം എല്ലാവരോടും പേര് ചോദിച്ചു.പഠിക്കുന്ന ക്ലാസ്സ്‌ ഉം ചോദിച്ചു.ഒന്നാം ക്ലാസ്സ്‌ കാരന്‍ ഒന്ന് കരഞ്ഞു.മറുപടികള്‍ മുഴുവന്‍ കേട്ടപോള്‍ ഒരു കാര്യം മനസിലായി. എന്ത് കാര്യങ്ങള്‍ പറഞ്ഞാലും കേള്‍ക്കാന്‍ തയ്യാറായി നില്‍കുന്ന പാവത്താന്മാരും, ‘അവിടെ എന്തോ നടക്കുന്നു  എനിക്ക് ബാധകമല്ല ‘ എന്നാ പോലെ ഇരിക്കുന്നവന്മാരും ഉണ്ട് , അതുപോലെ പറയുന്നത് ശ്രദ്ധിച്ചു കേട്ടിട്ട് , ഉരുളക്കു ഉപ്പേരി പോലെ മറുപടി പറയാന്‍ റെഡി ആയി ഇരിക്കുന്ന വിദ്വാന്‍ മാരും ഉണ്ട് .തുടങ്ങിയപ്പോ ബുദ്ധിമുട്ടി എങ്കിലും ജിത്തു അതിനെ നന്നായി കണക്ട് ചെയ്തു.വിനിത് ഉം സഞ്ജു ഉം ജിത്തു ഉം കൂടി ഗെയിം കള്‍ നടത്തി.ഒരു കളിയില്‍ വിനിത് ഉം ഒന്നാം ക്ലാസ്സു കാരുടെ കൂടെ കളിക്കാനിറങ്ങി.B – Tech ആണെന്ന് പറഞ്ഞിട്ട് കാര്യമുണ്ടായില്ല തോറ്റു പുറത്തായി. .
                                                  സംസാരങ്ങളും ചോദ്യങ്ങളും കളികളും തകൃതിയായി നടന്നു.ഇടയ്ക്കു മനസ്സില്‍ തട്ടുന്ന ഒരു പാട് നിമിഷങ്ങള്‍ ഉണ്ടായി ഡാന്‍സ് കളിക്കുന്ന ആരെങ്കിലും ഉണ്ടോ എന്ന് ചോദിച്ചപ്പോള്‍ ഒരു കുട്ടി ഓടി ചാടി വന്നു. അവനോടൊപ്പം പാടു പാടാന്‍ മറ്റൊരു കുട്ടിയും .അവരുടെ ആവേശം കണ്ടപ്പോള്‍ ഒരൂ അവസരത്തിനായി കാത്തു കിടക്കുവായിരുന്നു എന്ന് തോന്നി പോയി.നാടന്‍ പാട്ടിനൊപ്പം അവന്‍ ഡാന്‍സ് ചെയ്തു.ഇടയ്ക്ക് സ്റ്റെപ് കിട്ടാതെ വന്നപ്പോള്‍ അല്‍പ്പം ‘ബ്രേക്ക്‌’ ഉം പുറത്തു വന്നു.അവര്‍ക്കവിടെ T . V യോ മറ്റു entertainment കളോ ഉള്ളതായി ഞാന്‍ കണ്ടില്ല.എന്നിട്ടും അവര്‍ തങ്ങളുടെതായ ഒരു ലോകം ഉണ്ടാക്കി എടുത്തതാണെന്ന് എനിക്ക് തോന്നി.ഡാന്‍സ് കഴിഞ്ഞു സോഫിയ യുടേം  ദീപു ntem കയ്യില്‍ നിന്ന് ഡയറി മില്‍ക്ക് ഷോട്സ് വാങ്ങാനും അവന്‍ മറന്നില്ല.ഏതായാലും ഒന്നര മണികൂര്‍ കഴിഞ്ഞപ്പോ ഊണിനു നേരമായി .അവിടെ നിന്ന് പോകുന്നതിനു മുമ്പ് , ജീവിതത്തിന്‍റെ ആസ്വാദനവും, ലഹരിയും ,ഉത്തരവാധിത്യങ്ങളും  തലയില്‍ കേറിയപ്പോള്‍ മറന്നു തുടങ്ങിയ ആ ഗാനം “ജന ഗണ മന ……..” എല്ലാവരും ഒന്നിച്ചു attention ആയി ഒരു പാട് നാളുകള്‍ക് ശേഷം…..

 

ഊന്നിനു എല്ലാവരും അവരവരുടെ സീറ്റ്‌ ഉകളില്‍ ഇരുന്നു. ആ സമയത്ത് ഞങ്ങള്‍ 56 പേരും ചേര്‍ന്ന് വാങ്ങിയ  notebook  ഉകളും പേനകളും പ്ലയിന്‍  ഷീറ്റ്‌ പേപ്പര്‍ കളും ഡ്രസ്സ്‌ കളും സ്വീറ്സ്  ഉം എല്ലാം orphanage മാനേജര്‍ ആയ Fr .ചെറിയാന്‍ ന്‍റെ റൂമില്‍ കൊണ്ടുപോയി വച്ചു.പിന്നെ ഊണ് കഴിക്കാന്‍ തയ്യാറായി. വിനിത് ഒഴിച്ച് ബാക്കി എല്ലാവരും Fr ചെറിയാന്‍ ന് ഒപ്പമാണ് ഇരുന്നെത്.വിനിത്  കുട്ടികള്ക് ഒപ്പമാണ് ഇരുന്നെത്.ഊണിനു മുമ്പ് , തങ്ങളുടെ മുമ്പില്‍ വിളമ്പിയ ഭക്ഷണം എവിടെ നിന്ന് എന്ന് പോലും അറിയാതെ അതിനു മുമ്പില്‍ നിന്ന് കൊണ്ട് ഒരു ചെറിയ പ്രാര്‍ത്ഥന…ശേഷം വീണ്ടും എല്ലാവരും ആ പഴയ ചിലപ്പില്ലേക്ക് …..ഊണിനു ശേഷം ഞങ്ങള്‍ പോകാന്‍ തയ്യാറായി.അവരുടെ കളി സ്ഥലങ്ങളും കിടപ്പ് മുറികളും ഞങ്ങള്‍ നടന്നു കണ്ടു.എല്ലാവരോടും യാത്ര പറഞ്ഞു.അപ്പോള്‍ ഒരു ചെറിയ കൂട്ടുകാരന്‍ ഞങ്ങളോട് ചോദിച്ചു .”ചേട്ടാ നിങ്ങള്‍ ഇനിയും വരുമോ”?? ഉറപ്പില്ലെങ്കിലും , അത് മറച്ചു വച്ചു കൊണ്ട് പറഞ്ഞു “പിന്നെ തീര്‍ച്ചയായും വരും “.അപ്പോള്‍  അവന്‍ വീണ്ടും “എങ്കില്‍ അടുത്ത  തവണ വരുമ്പോള്‍ ഒരു ഫുട്ബോള്‍ കൊണ്ട് വരുമോ ” ? !!.ഇല്ലന്നുള്ളത് ഉറപ്പാണ്‌.കാരണം അവന്‍റെ ആഗ്രഹങ്ങള്‍ക്ക് വില കൊടുക്കാന്‍ നമ്മള്‍ അവന്‍റെ അമ്മ അല്ല , അച്ഛനും അല്ല.വെറുതെ പറ്റിക്കാനായി പറഞ്ഞു ,”ആ ശരി കൊണ്ട് വരാം ..” പക്ഷെ പറഞ്ഞു കഴിഞ്ഞപ്പോള്‍ അങ്ങനെ കൊടുക്കാന്‍ ശരിക്കും സാധിച്ചിരുന്നെങ്കില്‍ എന്ന് ഒരു നിമിഷം ആഗ്രഹിച്ചു പോയി ….

                                                                                     ഒരു നന്‍മ ചെയ്തതിന്‍റെ അളവ് അളന്നു നോക്കുന്ന പോലെ Fr .ചെറിയാന്‍ പറഞ്ഞു. ” പ്രാര്‍ത്ഥിക്കുമ്പോള്‍ ഞങ്ങള്‍ എട്ടു പേരെയും ഓര്‍ക്കുമെന്ന് ” ഏതായാലും അവിടെ കൂടി നില്‍ക്കുന്ന ആ കുട്ടികള്‍ക്ക് ഇല്ലാത്തതു പലതും ഉണ്ടായിട്ടും അതിനു മുകളില്‍ ചവിട്ടി നിന്ന് കൊണ്ട് പിന്നെയും പിന്നെയും മറ്റു ചില ആഗ്രഹങ്ങള്‍ക്കും സ്വപ്നങ്ങള്‍ക്കും വേണ്ടി തീര്‍ത്തു കളഞ്ഞു   കൊണ്ടിരിക്കുന്ന ‘സമയം’ എന്ന മുത്തുകളില്‍ കുറച്ചെണ്ണം ആ കുട്ടികള്‍ക്ക് കൊടുത്തപ്പോള്‍ മനസ്സില്‍ തട്ടി കേറിയ ഒരു സംതൃപ്തിയോടെ ഞാന്‍ ദീപു ന്‍റെ  കയ്യില്‍ നിന്നും അവന്‍റെ accent  കാര്‍ ന്‍റെ കീ തട്ടി എടുത്തു ,  ശബ്ദം കുറഞ്ഞ 1 .5 l  പെട്രോള്‍ engine  ആസ്വദിക്കാന്‍…….
Vishnu Prasad
Nazerath Visit

കാമ്പസ് ഇന്റര്‍വ്യൂവിനെ കാമ്പസിന് പുറത്താക്കേണ്ടേ??

ഇന്ന് എല്ലാ കോളേജുകളും കോളേജിന്റെ വലിയ മേന്മയായി അവതരിപ്പിക്കുന്നത് കാമ്പസ് ഇന്റര്‍വ്യൂവിനെയാണ്. സ്വകാര്യ കമ്പനികളെ പിന്‍പറ്റി പൊതു മേഖലാസ്ഥാപനങ്ങളും ഇപ്പോള്‍ കാമ്പസ് ഇന്റര്‍വ്യൂവിലൂടെ നിയമനം നടത്തിത്തുടങ്ങിയിരിക്കുന്നു.
പൊതുപണം കൊണ്ട് പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ എന്ത് മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിലാണ് ചില കോളേജുകളില്‍ മാത്രം ചെന്ന് കുറെപ്പേരെ നിയമനത്തിന് തിരഞ്ഞെടുക്കുന്നത്? ഉദാഹരണത്തിന് പൊതുമേഖലാ എണ്ണശുദ്ധീകരണ സ്ഥാപനമായ ഒ.എന്‍.ജി.സി. കാമ്പസ് റിക്രൂട്ട്‌മെന്റ് വഴി ആളെ എടുക്കാന്‍ പോകുന്നെങ്കില്‍ നിശ്ചയമായും വലിയ നഗരത്തിലെ ‘മുന്തിയ’ സ്ഥാപനങ്ങളിലേക്ക് മാത്രമായിരിക്കും പോകുന്നത്. തത്തുല്യമായ ബിരുദ/ ബിരുദാനന്തര ബിരുദം തന്നെ നല്‍കുന്ന ഗ്രാമ/ഇടത്തരം പട്ടണത്തിലെ വിദ്യാര്‍ഥിക്ക് ഒരു പക്ഷേ, താന്‍ സ്വപ്നം കാണുന്ന ജോലിക്ക് അപേക്ഷ അയയ്ക്കാന്‍പോലും അവസരം കിട്ടാതെ പോകുന്നു. സാമൂഹികനീതിയുടെ കടുത്ത നിഷേധമാണിത്.
ഐ.ഐ.എം. ഐ.ഐ.ടി എന്‍.ഐ.ടി. എന്നിവിടങ്ങളിലേക്ക് മാത്രമല്ല സ്വാശ്രയ കോളേജുകളിലേക്ക് വരെ പൊതുമേഖലാ സ്ഥാപനങ്ങള്‍ ഉദ്യോഗാര്‍ഥികളെ തേടിപോകുന്നുണ്ട്. പക്ഷേ, മിക്കപ്പോഴും സര്‍ക്കാര്‍ എന്‍ജിനീയറിങ് കോളേജുകള്‍ പോലും അവഗണിക്കപ്പെടുകയാണ്. ഒരുപാട് ചോദ്യങ്ങള്‍ ഉയര്‍ന്നുവരുന്നുണ്ട്.

1.എന്തു മാനദണ്ഡം ഉപയോഗിച്ചാണ് പൊതുമേഖലാ സ്ഥാപനങ്ങള്‍ കാമ്പസ് റിക്രൂട്ട്‌മെന്റിനായി കോളേജുകള്‍ തിരഞ്ഞെടുക്കുന്നത്?
2.പൊതുജനങ്ങളുടെ പണംകൊണ്ട് പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ ഉദ്യോഗാര്‍ഥികളെ തിരയാന്‍ തുടങ്ങുമ്പോള്‍ത്തന്നെ അവര്‍ നിഷ്‌കര്‍ഷിക്കുന്ന അതേ മാനദണ്ഡങ്ങള്‍ ഉള്ള എല്ലാ യുവാക്കള്‍ക്കും അപേക്ഷിക്കാന്‍ അര്‍ഹത നല്‍കേണ്ടതല്ലേ?
ഇങ്ങനെ കാമ്പസ് ഇന്റര്‍വ്യൂ വഴി പൊതുമേഖലാ എണ്ണക്കമ്പനികളിലേക്കും ബാങ്കുകളിലേക്കും വരുന്ന ഉദ്യോഗാര്‍ഥികള്‍ അവിടെ തുടരുന്നില്ല എന്നതാണ് സത്യം. കരിയറിലെ ആദ്യ ചവിട്ടുപടി മാത്രമാണ് അവര്‍ക്കത്. ഒന്നാം തരം സര്‍ക്കാര്‍/പൊതുമേഖലാ സ്ഥാപനങ്ങളിലെ രണ്ടോ മൂന്നോ വര്‍ഷത്തെ പ്രവൃത്തി പരിചയം കിട്ടിക്കഴിഞ്ഞാല്‍ വലിയ ശമ്പളത്തിന് പ്രതിയോഗികളായ സ്വകാര്യ സ്ഥാപനങ്ങളിലേക്ക് ചേക്കേറും. സര്‍ക്കാര്‍ സ്ഥാപനത്തില്‍ കിട്ടുന്ന പരിശീലനം സര്‍ക്കാര്‍ സ്ഥാപനത്തിന് ദോഷമാകുന്ന വിധത്തിലാണ് പിന്നീട് ഉപയോഗപ്പെടുത്തുകയെന്ന് സാരം.
ശമ്പളത്തിന്റെ കനം മാത്രം കണ്ട് കരിയര്‍ തിരഞ്ഞെടുക്കാന്‍ കുട്ടികള്‍ ആകര്‍ഷിക്കപ്പെടുന്നത് ഐ.എ.എസ്. പോലുള്ള മേഖലകള്‍ക്കുപോലും അപകര്‍ഷതാ മനോഭാവം ഉണ്ടാക്കിയിട്ടുണ്ട്. ഇതറിയാന്‍ സമീപകാലത്ത് സര്‍ക്കാര്‍ കോളേജുകളില്‍ നിന്ന് സിവില്‍ സര്‍വീസിലേക്ക് എത്തുന്നവരുടെ എണ്ണം നോക്കിയാല്‍ മതിയാകും. നേരത്തേ കേരള കേഡര്‍ ഐ.എ. (പി) എസ്.കാരില്‍ എന്‍ജിനീയര്‍മാരുണ്ടെങ്കില്‍ അത് മിക്കവാറും തിരുവനന്തപുരത്തെ കോളേജ് ഓഫ് എന്‍ജിനീയറിങ്ങില്‍നിന്ന് തന്നെയാകും. എന്നാല്‍ ഇന്നോ? സിവില്‍ സര്‍വീസിലേക്കെത്തുന്ന ഇവിടെ നിന്നുള്ളവരുടെ എണ്ണം കുത്തനെ കുറഞ്ഞു.
കാമ്പസ് ഇന്റര്‍വ്യൂവില്‍ നിയമനം ലഭിക്കുന്നത് ഏഴാം സെമസ്റ്ററിലാണ്. അതോടെ അവര്‍ എട്ടാം സെമസ്റ്ററില്‍ പഠനം ഗൗരവമായേ എടുക്കാറില്ല. എങ്ങനെയോ ക്ലാസ് വര്‍ക്ക് പൂര്‍ത്തിയാക്കി കമ്പനിയിലേക്ക് ചേക്കേറാന്‍ സ്വപ്നം കണ്ടാണിരിക്കുക. ഇത് ബിരുദത്തിന്റെ ഗുണനിലവാരത്തെത്തന്നെ ഹനിക്കുന്നു. മത്സരം മൂത്തുമൂത്ത് മൂന്നാം വര്‍ഷം തന്നെ (അഞ്ചാം സെമസ്റ്ററില്‍) കാമ്പസ് ഇന്റര്‍വ്യൂ നടത്തുന്നുണ്ട് പലേടത്തും. ഇത് വിലക്കണമെന്ന് അറിയപ്പെടുന്ന, കമ്പ്യൂട്ടര്‍ ശാസ്ത്ര ഗ്രന്ഥകാരനും അണ്ണാ സര്‍വകലാശാല, വൈസ് ചാന്‍സലറുമായിരുന്ന ബാലഗുരുസ്വാമി ആവശ്യപ്പെട്ടതിന്റെ പശ്ചാത്തലമിതാണ്.
സ്വകാര്യ സ്ഥാപനങ്ങള്‍ കഴുകന്‍ കണ്ണുമായി സര്‍ക്കാര്‍/ പൊതു മേഖലാ സ്ഥാപനങ്ങളിലെ ആദ്യവര്‍ഷ പരിചയം സിദ്ധിച്ചവരെ വലിയ പാക്കേജ് തന്നെ നല്‍കിയാണ് വലവീശിപ്പിടിക്കുന്നത്. പൊതുമേഖലാ സ്ഥാപനങ്ങള്‍ കാമ്പസ് ഇന്റര്‍വ്യൂവിന് പോകാനുള്ള കാരണമായി പറയുന്ന ഘടകങ്ങള്‍ ഒന്നും അവര്‍ക്ക് ഗുണകരമായി മാറുന്നില്ല. എന്നിട്ടും ഇവര്‍ എന്തിനാണ് തുടര്‍ന്നും കാമ്പസ് ഇന്റര്‍വ്യൂവിന് പോകുന്നത് എന്നുമനസ്സിലാകുന്നില്ല. പ്രതിഭാശാലികള്‍ നഗരങ്ങളിലാണ് ഉള്ളതെന്ന മൂഢവിശ്വാസമാണ് ഇവരെ നയിക്കുന്നത്. രാജ്യത്തെ മൊത്തം ആറ് ലക്ഷം ഗ്രാമങ്ങളില്‍ പകുതിയില്‍ പോലും വൈദ്യുതി എത്തിയിട്ടില്ല. ഇവിടങ്ങളില്‍ മണ്ണെണ്ണ വിളക്കിന്റെ വെളിച്ചത്തില്‍ പഠിക്കുന്ന മിടുക്കനും മിടുക്കിക്കും കൂടി അര്‍ഹതപ്പെട്ടതാണ് പൊതു മേഖലാ/സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ ജോലി എന്നു മറന്നുകൂടാ.
കാമ്പസ് റിക്രൂട്ട്‌മെന്റ് എന്ന് മലയാളി കേട്ടുതുടങ്ങാത്ത കാല്‍നൂറ്റാണ്ട് മുന്നെ കെല്‍ട്രോണ്‍ പിന്തുടര്‍ന്ന ഒരു വഴിയുണ്ടായിരുന്നു. കേരളത്തിലെ എല്ലാ കോളേജുകളില്‍ നിന്നും ഒരു നിശ്ചിത ശതമാനത്തില്‍ കൂടുതല്‍ മാര്‍ക്ക് കിട്ടി പാസായവരുടെ ലിസ്റ്റ് വാങ്ങും. അവരില്‍ നിന്ന് ടെസ്റ്റും ഇന്റര്‍വ്യൂവും നടത്തി ആളുകളെ തിരഞ്ഞെടുക്കും. എന്തുകൊണ്ടും നല്ലത് അതുതന്നെയാണ് .
നാളെ നല്ല ജഡ്ജിമാരെ കിട്ടാന്‍ കോടതികള്‍ നുവാല്‍സിലേക്ക് (നാഷണല്‍ യൂനി. ഓഫ് അഡ്വാന്‍സ്ഡ് ലീഗല്‍ സ്റ്റഡീസ്) കാമ്പസ് ഇന്റര്‍വ്യൂ നടത്താന്‍ പോയാല്‍ നമ്മുടെ സര്‍ക്കാര്‍ ലോ കോളേജില്‍ പഠിക്കുന്ന സമര്‍ഥര്‍ക്ക് ജുഡീഷ്യല്‍ സര്‍വീസ് തന്നെ അന്യമാകില്ലേ. (ഐ.ഐ.ടി. ഐ.ഐ.എം. നിലവാരമുള്ളതും വന്‍നഗരങ്ങളില്‍ മാത്രം സാന്നിധ്യമുള്ളതുമായ മേല്‍ത്തരം ലോ കോളേജാണ് നുവാല്‍സുകള്‍. സമാന്യപൊതുബോധം ഉള്ള രക്ഷകര്‍ത്താക്കള്‍ക്കുപോലും ഇത്തരം പുത്തന്‍ സ്ഥാപനങ്ങളില്‍ മക്കളെ പഠിക്കാന്‍ അയയ്ക്കാന്‍ കഴിയുന്നില്ല.
തുല്യയോഗ്യതയുള്ള എല്ലാവര്‍ക്കും തുല്യനിലവാരമുള്ള സ്ഥാപനങ്ങളില്‍ പഠിക്കാന്‍ കഴിയാത്ത സാമൂഹിക-സാമ്പത്തിക സാഹചര്യമാണ് രാജ്യത്തുള്ളത് എന്ന് നയരൂപവ്തകരണം നടത്തുന്നവരെങ്കിലും മനസ്സിലാക്കേണ്ടതുണ്ട്. കേരളത്തിലെ ഒന്നാംനിര കാമ്പസുകളായ സര്‍ക്കാര്‍/എയ്ഡഡ് എന്‍ജിനീയറിങ് കലാലയങ്ങളിലേക്ക് എത്തുന്നവരില്‍ മുഖ്യപങ്കും കേരളത്തിലെ ഏതാനും ചില ഫാക്ടറിയില്‍ നിന്ന് വിരിയുന്ന എന്‍ട്രന്‍സ് കുഞ്ഞുങ്ങള്‍ ആണെന്നത് വിദ്യാഭ്യാസ അങ്ങാടിയിലെ പാട്ടാണ്. ഇതില്‍ ഒരിടത്തെ ഫീസ് ലക്ഷമാണ്. എത്രപേര്‍ക്ക് ഇത് താങ്ങാനാവും? പണമില്ലാത്ത രക്ഷിതാക്കളുടെ മക്കള്‍ക്ക് പ്രൊഫഷണല്‍ കോളേജുകള്‍ അന്യമാണന്ന വസ്തുതയ്ക്ക് മേല്‍ തീകോരിയിടുന്നതാണ് പുതിയ കാമ്പസ് റിക്രൂട്ട്‌മെന്റ് പ്രവണത. പൊതുമേഖലാസ്ഥാപനങ്ങളുടെയെങ്കിലും റിക്രൂട്ട്‌മെന്റ് നയം സാമൂഹികനീതിയിലധിഷ്ഠിതവും സുതാര്യവുമാകുന്നില്ലെങ്കില്‍ കോരന് കഞ്ഞി എന്നും കുമ്പിളില്‍ തന്നെയാകും.

 

Article by : V K Adarsh

Published on Matrubhumi Newspaper  [ http://www.mathrubhumi.com/online/malayalam/news/story/1067981/2011-07-24/kerala ]

PLACEMENT DRIVE

Subject: Placement Drive for engineering graduates AT AMRITA SCHOOL OF ENGINEERING,KOLLAM

Dear  All,

CIR is organizing a placement drive on behalf of the various project groups in our Campus such as E-learning, Bala Vidya, Amrita Technologies, etc. on May 12 th .

Students from various engineering colleges in Kerala are expected to participate in this drive along with our students. You are welcome to refer this opportunity to fresh / experienced engineering graduates (in CS, IT, EC, EE, ME) if they would like to participate in the placement drive.

Candidates are expected to report in our campus at 10.00 am (at CIR Office) to attend the written test and personal interviews.

Best regards,

In Amma’s service,

Biju Kumar
AMRITA SCHOOL OF ENGINEERING ,KOLLAM